അതി വിചിത്രം.
ഇന്ന് നാളെയാകുമ്പോള്‍ ഇന്നലെകള്‍ ഒരു ഓര്‍മ്മ മാത്രം. അവയെ മറക്കാന്‍ കൂടി ശ്രമിക്കുമ്പോള്‍
ഇന്നലെയെന്നത് അസത്യം, അറിയാതെ സംഭവിച്ച ഒരു അസത്യം. ഈ പ്രണയം, ഒരു അസത്യം. ഈ
പ്രണയവും.
അന്ന് പെയ്ത മഴയില്‍ ഞാന്‍ നനഞ്ഞിരുന്നില്ല. ഓരോ തുള്ളിയും കുത്തി കുഴിചെടുതെരിയുന്ന
പുതുമണ്ണിന്റെ സുഗന്ധം പോലെയായിരുന്നു അവള്‍ എന്നില്‍ വന്നിറങ്ങിയത്. എന്നില്‍ നിന്ന് നിര്‍ഗളിച്ച
ആ പുതുമണ്ണിന്റെ സൌരഭ്യം ചുറ്റും പടരുന്നത് അവളുടെ കൈ കൊട്ടിയുള്ള പോട്ടിചിരിയിലൂടെ ആണ്
ഞാനറിയുന്നത്. അവളുടെ കണ്മണിയില്‍ തട്ടി വഴി മാറിയ പ്രകാശ രശ്മികള്‍ എനിക്ക് വഴി കാണിച്ചു,
ഒരു ചൂട്ടു വെളിച്ചം പോലെ. ഓരോ കാലടി വെക്കുമ്പോഴും കൈ പിടിച്ചു കൂടെ നടന്ന അവള്‍ എന്റെ
സംരക്ഷണ വലയമായിരുന്നു. അനന്തതയില്‍ നിന്ന് ഉദിച്ചുയരുന്ന ആ സൂര്യ തേജസ്സു ഞങ്ങളുടെ
സ്വപ്നമായി മാറി, ആ സ്വപ്നം ഒരു വഴികാട്ടിയും. നട്ടുച്ച നേരത്തെ ഉരുകുന്ന വെയിലില്‍ ഞങ്ങള്‍
ജീവിച്ചത് ഒരു സ്വപ്ന സാക്ഷാത്കാരമായി, ഞങ്ങള്‍ വിശ്വസിച്ച യാതാര്‍ത്ഥ്യം മുന്നില്‍ പതിച്ചത് പോലെ.
അറിഞ്ഞിരുന്നില്ല, ഉദയം പോലെയൊരു അസ്തമയം, എങ്ങോ പോയി മറയുന്ന സ്വപ്‌നങ്ങള്‍,
അനന്തതയില്‍. അതിനപ്പുറം അന്തകാരം. നനവറിഞ്ഞ അന്തകാരം.
പക്ഷെ അന്ന് പെയ്ത മഴയില്‍ ഞാന്‍ നനഞ്ഞിരുന്നില്ല. ഈ പ്രണയം പോലെ, ഒരു സത്യം..

No comments:
Post a Comment