നാഴികയിതളുകൾ അടർന്നു വീഴുന്നു
ഹൃദയത്തുടിപ്പ് താളമേറി പാടുന്നു
ഓർമകൾ മറവിയുമായി പൊരുതി വിങ്ങുന്നു
പാപ ശാപ ഫലങ്ങൾ പ്രത്യക്ഷമാവുന്നു
സ്വർഗ്ഗം സ്വപ്നമോ നരകം സത്യമോ
നിസംശയം ഈ ജീവിതം ഒരു ഉത്തരം തരുമോ?
ജനനം പിതാവിന് വേണ്ടി; മാതാവിന് വേണ്ടി
ജീവിതം സ്വം; സഹധർമ്മിണി; പുത്ര-പുത്രിക്ക് വേണ്ടി
മരണമോ? മരണാനന്തരം എന്തെന്ന് മറുപടിയുണ്ടോ ?
ഭാവിയറിയാതെ ഇന്ന് നാം മത്സരിക്കുന്നു, കണ്ടോ...
ഒരു നേരം, ഇന്നെന്ന നേരം മറന്നോ നാം?
ഇനിയും ഇനിയും പിന്നെയും, ഉരുവിടുവല്ലേ വീണ്ടും.
നമ്മെ പറയാൻ പാടില്ല, നാം കണ്ടതും കാണുന്നതും-
ഭൂത കാലമെന്ന മായ്ക്കാനാവാത്ത യാഥാർത്ഥ്യം പോലും
നമ്മുടെ മാതാ-പിതാ-ഗുരു ജനങ്ങളെ പഠിപ്പിച്ചില്ലേ;
അവർ നമ്മളിലൂടെ പ്രതിഫലിക്കുവല്ലെ ഈ ദിനം.
മഴയ്ക്ക് മനസ്സുണ്ടോ, തിരയ്ക്ക് കനിവുണ്ടോ,
പായലിന് രക്തമുണ്ടോ, മനുഷ്യന് നന്മയുണ്ടോ?
നാഴികയിതളുകൾ അടർന്നു വീഴുന്നു
സ്വർഗ്ഗം സ്വപ്നമെങ്കിൽ ഞാനും പോവുന്നു
സ്വപ്നലോകത്തിലേക്കു, നിദ്രയുടെ വാതായനങ്ങിലൂടെ
നിങ്ങളും പോയി വരൂ, സുഹൃത്തുക്കളെ..
ഉത്തരങ്ങൾ നാളെ കണ്ടു പിടിക്കാം,
ഞാനും കൂടാം, നിങ്ങളെയും കൂട്ടാം.. ശുഭനിദ്ര.

No comments:
Post a Comment